Saturday, October 23, 2021
HomeNewsKeralaശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

കാസര്‍കോട്: നുള്ളിപ്പാടിയില്‍ ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെ മകന്‍ ഒന്നര വയസ്സുള്ള അന്‍വേദാണ് നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്. ഇന്നലെയായിരുന്ന സംഭവം. വീടിനകത്തു കളിച്ചുകൊണ്ടിരിക്കെ വൈകുന്നേരം കുട്ടി കുഴഞ്ഞുവീണിരുന്നു.

എന്നാല്‍, വീട്ടുകാര്‍ക്ക് കാരണമെന്താണെന്ന് വ്യക്തമായിരുന്നില്ല. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസനാളത്തില്‍ ചെറിയ വണ്ടിനെ കണ്ടെത്തിയത്. കുട്ടി വണ്ടിനെ വായിലേക്ക് ഇട്ടപ്പോള്‍ ശ്വസനനാളത്തിലേക്ക് കടന്നതാകാമെന്നാണ് കരുതുന്നത്. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ചെന്നിക്കര പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
ALSO WATCH

 

Most Popular