തിരുവനന്തപുരം: മതംമാറാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് യുവാവിനെ ഭാര്യയുടെ സഹോദരന് മര്‍ദിച്ചതായി പരാതി. ചിറയിന്‍കീഴ് സ്വദേശി മിഥുന് കൃഷ്ണന്റെ പരാതിയില്‍ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു. ഭാര്യ ദീപ്തി ജോര്‍ജിന്റെ സഹോദരനായ ഡാനിഷ് ജോര്‍ജാണ് മര്‍ദിച്ചത്. മിഥുന് കൃഷ്ണന് പട്ടിക ജാതിയില്‍ പെട്ടയാളും ദീപ്ത് ജോര്‍ജ് ലത്തീന്‍ കത്തോലിക്കാ വിഭാഗക്കാരിയുമാണ്.
മിഥുന്റെ പരാതിയില്‍ എസ്ഇ-എസ്ടി ആക്ട് അനുസരിച്ചാണ് ഭാര്യാ സഹോദരനായ ഡോക്ടര്‍ക്കെതിരെ കേസെടുത്തത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ചിറയി്ന് കീഴ്ച പോലിസ് ശേഖരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ് യുവാവ്.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ഡാനിഷിനെ അന്വേഷിച്ചു പോയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ തമിഴ്നാട് ലൊക്കേഷനാണ് കാണിക്കുന്നത്.
പ്രണയത്തിലായിരുന്ന മിഥുനും ദീപ്തിയും അമ്പലത്തില്‍വച്ച് താലികെട്ടി വിവാഹം ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരുടെയും ബന്ധുക്കള്‍ ചര്‍ച്ചയ്ക്കായി പോലിസ് സ്റ്റേഷനിലെത്തി. പെണ്‍കുട്ടി യുവാവിനൊപ്പം പോകാന്‍ താല്പര്യം അറിയിച്ചതിനെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ദീപ്തിയുടെ മാതാപിതാക്കള്‍ മിഥുന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. ചര്‍ച്ചില്‍ വച്ച് ആഘോഷപൂര്‍വം വിവാഹ ചടങ്ങുകള്‍ നടത്താമെന്നും അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ മിഥുനും ദീപ്തിയും ചര്‍ച്ചില്‍ പോയി. എന്നാല്‍, ഇത് ചതിയായിരുന്നുവെന്ന് അപ്പോഴാണ് മനസ്സിലായത്.
വിവാഹം നടന്നില്ല എന്ന് മാത്രമല്ല അമ്മയെ കണ്ടശേഷം പോകാമെന്നു പറഞ്ഞ് കൂട്ടികൊണ്ടുപോയശേഷം സഹോദരന് മര്‍ദിക്കുകയായിരുന്നു. മതംമാറണമെന്ന് നിര്‍ബന്ധിച്ചായിരുന്നു മര്‍ദ്ദനമെന്ന് ദീപ്തി പറഞ്ഞു. എന്നാല്‍, സ്റ്റേഷനില്വച്ചുള്ള ചര്‍ച്ചയില്‍ മതംമാറുന്നനക്കുറിച്ച് മാതാപിതാക്കള്‍ പറഞ്ഞിരുന്നില്ല. പെണ്‍കുട്ടി ഒപ്പം വന്നാല്‍ നല്ല രീതിയില്‍ വിവാഹം നടത്തി തരാമെന്നാണ് പറഞ്ഞത്. മതംമാറാന്‍ നിര്‍ബന്ധിച്ചോ എന്ന കാര്യത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പോലിസ് പറഞ്ഞു.
മതം മാറണമെന്ന് ആവശ്യപ്പെട്ടെന്നും ചര്‍ച്ച നടത്താന്‍ ബീച്ച് റോഡിലേക്കു വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നെന്നും മിഥുന്റെ അമ്മ അംബിക നല്കിയ പരാതിയില്‍ പറയുന്നു.