ധര്‍മടത്ത് പിണറായിക്കെതിരേ സി രഘുനാഥ്

raghunath and pinarayi

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മടം മണ്ഡലത്തില്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. രഘുനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്.

കെ സുധാകരന്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നവെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനുള്‍പ്പെടെയുള്ളവര്‍ സി രഘുനാഥിനെയാണ് പിന്തുണച്ചത്. ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതില്‍ മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ നയത്തില്‍ പ്രതിഷേധിച്ച് മെഹറൂഫ് എന്ന കോണ്‍ഗ്രസ് നേതാവ് വിമതനായി പത്രിക നല്‍കാനും തിരുമാനിച്ചു.

ധര്‍മടത്ത് എല്‍.ഡി.എഫ്. പ്രചാരണത്തിന് മുഖ്യമന്ത്രിതന്നെ തുടക്കമിട്ടുകഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥി സി കെ പദ്മനാഭനും പ്രചാരണം തുടങ്ങിയിട്ടുണ്ട്.