Tuesday, June 15, 2021
Home News Kerala കൊല്ലത്ത് ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു വീട്ടില്‍നിന്ന്​ സ്ഥാനാര്‍ഥികള്‍; അതും അമ്മയും മകനും

കൊല്ലത്ത് ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു വീട്ടില്‍നിന്ന്​ സ്ഥാനാര്‍ഥികള്‍; അതും അമ്മയും മകനും

അഞ്ചല്‍: ഒരു വീട്ടിലുള്ളവര്‍ തന്നെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത് പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. അവര്‍ വ്യത്യസ്ത വാര്‍ഡുകളില്‍ നിന്നാവും ജനവിധി തേടാറുള്ളത്. എന്നാല്‍ കൊല്ലത്ത് തെരഞ്ഞെടുപ്പ് ഗോഥയില്‍ ഏറ്റുമുട്ടുന്നത് അമ്മയും മകനുമാണ്. ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാല്‍ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു വീട്ടില്‍നിന്ന് സ്ഥാനാര്‍ഥികള്‍; അതും അമ്മയും മകനും. പനച്ചവിള ഏഴാം വാര്‍ഡിലാണ് പുത്താറ്റ് ദിവ്യാലയത്തില്‍ സുധര്‍മ ദേവരാജനെ ബി.ജെ.പിയും മകന്‍ ദിനുരാജനെ സി.പി.എമ്മുമാണ് അങ്കത്തട്ടില്‍ ഇറക്കിയിരിക്കുന്നത്.

2015ല്‍ ഇവിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച സുധര്‍മക്ക് രണ്ടാംസ്ഥാനമാണ് ലഭിച്ചത്. സി.പി.എം പ്രതിനിധി വിജയിക്കുകയും ചെയ്തു. അതിനാലാണ് ജനറല്‍ മണ്ഡലമായിട്ടും ഇക്കുറിയും സുധര്‍മയെത്തന്നെ ബി.ജെ.പി രംഗത്തിറക്കിയത്. എന്നാല്‍ എല്‍.ഡി.എഫ് പരമ്പരാഗത വോട്ടുകള്‍ ചോരാതിരിക്കാനും വിജയം ആവര്‍ത്തിക്കാനുമാണ് സി.പി.എം രംഗത്തിറക്കിയക് മകന്‍ ദിനുരാജിനേയും. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണ് ദിനു.

Most Popular