പരിയാരം: പ്രണയം നടിച്ച് യുവതിയുമായി അടുപ്പത്തിലാവുകയും, വീഡിയോ ചാറ്റിംഗിലൂടെ പകര്‍ത്തിയ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രവാസി യുവാവിനും സഹോദരനും എതിരെ കേസ്. കാനഡയില്‍ ജോലി ചെയ്യുന്ന മാതമംഗലം സ്വദേശി നിഥിന്(30), സഹോദരന് നിഖില്‍ (27)എന്നിവര്‍ക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്. യുവതി ജില്ലാ പോലീസ് മേധാവിക്കു നല്കിയ പരാതിയിലാണ് നടപടി.
പരിയാരം ഏമ്പേറ്റിലെ ഇരുപത്തൊമ്പതുകാരിയാണ് പരാതിക്കാരി. യുവതിയുമായി മൊബൈലില്‍ പരിചയപ്പെട്ട യുവാവ്, പിന്നീട് അടുപ്പത്തിലാവുകയും പ്രണയം നടിച്ച് ചാറ്റിംഗിലൂടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ അകന്നു. തുടര്‍ന്ന് നിഥിന്റെ സഹോദരന് നിഖില്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. ഇത് നല്കാന് തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അപമാനിക്കുകയും ചെയ്തു.
ഇതിനിടയില്‍ മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതറിഞ്ഞ നിഖില്‍, ചില ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരിക്കും യുവതിയുടെ സ്ഥാപന മേധാവിക്കും അയച്ചു കൊടുക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. ഐ.ടി.ആക്ട് അനുസരിച്ചാണ് കേസ്.