Monday, October 25, 2021
HomeNewsKeralaസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് മലയാളി വിദ്യാര്‍ത്ഥിനിക്ക്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് മലയാളി വിദ്യാര്‍ത്ഥിനിക്ക്

കൊല്ലം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് മലയാളി വിദ്യാര്‍ത്ഥിനിക്ക്. കൊല്ലം ശാസ്താംകോട്ട മനക്കര സ്വദേശിനിയായ അനുപമ വി ചന്ദ്രനാണ് പരീക്ഷയില്‍ മിന്നും ജയം സ്വന്തമാക്കിയത്. തേവലക്കരയിലെ സ്ട്രാറ്റ്‌ഫോഡ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

കഴിഞ്ഞ മാസമാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ദേശീയ തലത്തില്‍ വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ ക്രോഡീകരിക്കേണ്ടതിനാല്‍ ഒന്നാം റാങ്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വന്ന റാങ്ക് പ്രഖ്യാപനത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അനുപമ ഒന്നാം റാങ്ക് സ്വന്തമാക്കി.

റിട്ടയേഡ് നേവി ഉദ്യോഗസ്ഥന്‍ കെ പി ചന്ദ്രന്‍, ആര്‍ മഞ്ജുള ദമ്പതികളുടെ ഏക മകളാണ്. സ്റ്രാറ്റ്‌ഫോഡ് സ്‌കൂളില്‍ തന്നെ പ്ലസ് വണ്ണിന് ചേരാന്‍ ആഗ്രഹിക്കുന്ന അനുപമയ്ക്ക് ഡോക്ടര്‍ ആകണമെന്നതാണ് ലക്ഷ്യം.

Most Popular