Friday, May 14, 2021
Home News Kerala ഗള്‍ഫില്‍ നിന്നുള്ള ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന് കേരള സര്‍ക്കാര്‍ ഇടങ്കോലിടുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

ഗള്‍ഫില്‍ നിന്നുള്ള ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന് കേരള സര്‍ക്കാര്‍ ഇടങ്കോലിടുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഗള്‍ഫില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടങ്കോലിടുന്നതായി ആരോപണം. സൗദിയില്‍നിന്നുള്ള ചാര്‍ട്ടേഡ് ഫ്ളൈറ്റിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാറാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തടസം സൃഷ്ടിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രം ചാര്‍ട്ടേഡ് വിമാനത്തിന് ആവശ്യമായ അനുമതി നല്‍കിയിട്ടുണ്ട്. ഇനി അതില്‍ സംസ്ഥാന സര്‍ക്കാറുകളാണ് നടപടി സ്വീകരിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജസ്വലമായി രംഗത്തുവന്നാല്‍ പ്രവാസികളുടെ ദുരിതം തീരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


 

Most Popular