Wednesday, June 23, 2021
Home News Kerala കോഴി കിണറ്റില്‍ വീണു; രക്ഷിക്കാന്‍ ഇറങ്ങിയയാള്‍ തളര്‍ന്നു വീണു; ഒടുവില്‍ രക്ഷക്കെത്തി ഫയര്‍ ഫോഴ്‌സ്

കോഴി കിണറ്റില്‍ വീണു; രക്ഷിക്കാന്‍ ഇറങ്ങിയയാള്‍ തളര്‍ന്നു വീണു; ഒടുവില്‍ രക്ഷക്കെത്തി ഫയര്‍ ഫോഴ്‌സ്

കാസര്‍കോഡ്: കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഇറങ്ങിയയാള്‍ തളര്‍ന്നു വീണു. പള്ളിക്കര കൂട്ടക്കനി മൂലയടുക്കത്തെ ഗംഗാധരന്‍ (48) ആണ് കിണറ്റില്‍ നിന്നു മുകളിലേക്കു കയറുന്നതിനിടെ കൈ തളര്‍ന്നു കിണറ്റിലേക്കു വീണത്. ഇന്നലെ രാവിലെയാണു സംഭവം.

വീഴ്ചയില്‍ കാലിന്റെ അസ്ഥി പൊട്ടിയിരുന്നതിനാല്‍ ഗംഗാധരനെ മുകളിലേക്ക് എത്തിക്കാന്‍ നാട്ടുകാര്‍ക്കു സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. വിവരം അറിഞ്ഞു കാഞ്ഞങ്ങാട് നിന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. ഫയര്‍ ഓഫിസര്‍ ഡ്രൈവര്‍ കെ ടി ചന്ദ്രന്‍ കിണറ്റില്‍ ഇറങ്ങി ഇദ്ദേഹത്തെ സ്‌ട്രെച്ചറില്‍ കിടത്തിയാണ് കിണറിനു മുകളില്‍ എത്തിച്ചത്. തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ALSO WATCH

Most Popular