Sunday, July 25, 2021
Home News Kerala വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പാമ്പ് കടിയേറ്റു മരിച്ചു

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പാമ്പ് കടിയേറ്റു മരിച്ചു

കൊട്ടാരക്കര: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണി ഭവനത്തില്‍ രതീഷിന്റെയും ആര്‍ച്ചയുടെയും മകള്‍ നീലാംബരിക്കാണ് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് വീടിന്റെ ചവിട്ടുപടിക്കു സമീപം കളിക്കുകയായിരുന്നു കുട്ടി. മുത്തച്ഛന്‍ ശ്രീജയനും സമീപത്ത് ഉണ്ടായിരുന്നു.

ഇതിനിടെയാണ് പാമ്പ് കടിയേറ്റത്. മതിലിനോടു ചേര്‍ന്ന ദ്വാരത്തിലേക്കു പാമ്പ് കയറുന്നത് വീട്ടുകാര്‍ കണ്ടു. കുട്ടിയുടെ കാലില്‍ കടിയേറ്റ പാട് കണ്ടതോടെ ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. റസ്റ്ററന്റ് ജീവനക്കാരനാണ് പിതാവ് രതീഷ്.

 

Most Popular