ബാലുശ്ശേരി: ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെ ബൂത്ത് സന്ദര്‍ശനത്തിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. ബാലുശ്ശേരി ശിവപുരം സ്ക്കൂളിന് സമീപത്തുവെച്ചാണ് സംഭവമുണ്ടായത്. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി.