Saturday, May 15, 2021
Home News Kerala കോ-ലീ-ബി സഖ്യം തുറന്നു സമ്മതിച്ച് ഒ രാജഗോപാല്‍; സഖ്യം വഴി ബിജെപിക്ക് വോട്ട് വര്‍ധന ഉണ്ടായിട്ടുണ്ട്

കോ-ലീ-ബി സഖ്യം തുറന്നു സമ്മതിച്ച് ഒ രാജഗോപാല്‍; സഖ്യം വഴി ബിജെപിക്ക് വോട്ട് വര്‍ധന ഉണ്ടായിട്ടുണ്ട്

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ്-ബിജെപി-മുസ്ലിം ലീഗ് അവിശുദ്ധ കൂട്ടുകെട്ട് ശരിവെച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. വടക്കന്‍ കേരളത്തില്‍ പല സ്ഥലത്തും കോലീബി സഖ്യമുണ്ടായിട്ടുണ്ടെന്നും അത് ബിജെപിക്ക് നേട്ടമായിട്ടുണ്ടെന്നും രാജഗോപാല്‍ വെളിപ്പെടുത്തി. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകള്‍ കൂടാന്‍ ഈ സഖ്യം കാരണമായി കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും രാജഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പ്രായോഗിക രാഷട്രീയത്തില്‍ അഡ്ജസ്റ്റ്മെന്റ് വേണ്ടിവരുമെന്ന് രാജഗോപാല്‍ പറഞ്ഞു. അത്തരം അഡ്ജസ്റ്റ്മെന്റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ല. എല്‍ഡിഎഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമെന്നും രാജഗോപാല്‍ അഭിമുഖത്തില്‍ പറയുന്നു. ലീഗുമായി സഖ്യമുണ്ടാക്കിയതിലൂടെ ആശയങ്ങള്‍ അടിയറ വച്ചു എന്ന് പറയാനാവില്ല. ആശയയം പ്രായോഗിക തലത്തില്‍ കൊണ്ടുവരുമ്പോള്‍ ഇത്തരത്തില്‍ ചിലത് വേണ്ടി വരുമെന്നും രാജഗോപാല്‍ പറഞ്ഞു.

Most Popular