പുറത്തിറങ്ങിയാല്‍ പകര്‍ച്ചവ്യാധി നിയമം ചുമത്തുമെന്ന് പിണറായി; രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ

corona in kerala

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയാല്‍ പകര്‍വ്യാധി നിയമപ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷംവരെ തടവും 10,000 രൂപവരെ പിഴയും ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് എപ്പിഡമിക് ഡിസീസസ് ആക്ട്.

അനാവശ്യമായി പുറത്തിറങ്ങി നടന്ന ആളുകള്‍ക്കെതിരെ 22,333 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2155 പേരെ അറസ്റ്റു ചെയ്തു. 12,783 വാഹനങ്ങള്‍ പിടിച്ചെടുക്കയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, തൃശ്ശൂര്‍ രണ്ട് വീതവും പാലക്കാട് ഒരെണ്ണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്തും കോഴിക്കോടും ഓരാള്‍ക്ക് വീതം രോഗം മാറി. ഇതോടെ 265 പേര്‍ക്ക് ആകെ രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് 237 പേര്‍ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 9 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്.

ലോക്ഡൗണില്‍പെട്ട് 232 വിദേശികള്‍ ഇന്ന് ജര്‍മനിയില്‍ സുരക്ഷിതരായി എത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ജര്‍മന്‍ എംബസിയുടെ താല്‍പര്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സഹകരണം നല്‍കുകയായിരുന്നുവെന്ന് അദ്ദഹേം പറഞ്ഞു.

1,64,130 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,63,508 പേര്‍ വീടുകളിലും 622പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

corona epidemic deceases act in kerala