കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ; കാസര്‍കോഡിന് പ്രത്യേക കര്‍മ പദ്ധതി

new corona cases in qatar

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ രണ്ടു പേര്‍ വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആള്‍ക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. ഇന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി ഉണ്ടായി. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണു മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

1,63,129 പേര്‍ നിരീക്ഷണത്തിലുണ്ട്. 150പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ആശുപത്രികളില്‍ 163 പേര്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂരില്‍ 108, മലപ്പുറത്ത് 102 പേര്‍ നിരീക്ഷണത്തിലുണ്ട്. കൂടുതല്‍ രോഗവ്യാപന ഭീഷണിയുള്ള കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക കര്‍മ പദ്ധതി നടപ്പാക്കും.

നിസാമുദീനിലും മലേഷ്യയിലും നടന്ന തബ്‌ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്കു പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കും.