സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കാസര്‍കോഡും കണ്ണൂരും ഭീതിജനകം

Pinarayi-Vijayan kerala covid press conference

തിരുവന്തപുരം: കേരളത്തില്‍ എല്ലാ നിയന്ത്രണങ്ങളെയും അതിജീവിച്ച് കൊറോണ രോഗികളുടെ എണ്ണം കുതിച്ചിയരുന്നു. തിങ്കളാഴ്ച മാത്രം 32 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലാണ് ഭീതിജനകമാം വിധം രോഗികളുടെ എണ്ണം വര്‍ധിക്കന്നത്. കാസര്‍ഗോഡ് ജില്ലയില്‍ 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും വയനാട് ഇടുക്കി ജില്ലകളില്‍ രണ്ടു പേര്‍ക്കുവീതവുമാണ് ഇന്ന്‌രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 1,56,660 പേരാണ്. വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ 623 പേര്‍ ചികിത്സയില്‍ കഴിയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 6991 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6031 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ മാര്‍ച്ച് 20ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീര്‍ഘിപ്പിച്ചു
പായിപ്പാട്ട് തൊഴിലാളികളെ ഇളക്കിവിടാന്‍ ആസൂത്രിത നീക്കമുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

corona news update kerala today