തിരുവനന്തപുരം: കേരളത്തില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 24 ആയി. മലപ്പുറത്ത് രണ്ടു പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്.
12,740 പേര് നിരീക്ഷണത്തിലാണ്. ഇതില്‍ 12,470 വീടുകളിലും 270 പേര് ആശുപത്രിയിലുമാണ് ഉള്ളത്. ഇന്നു 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 2297 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 1693 പേരുടെ ഫലം നെഗറ്റിവാണ്. ബാക്കിയുള്ളവരുടെ ഫലം വന്നിട്ടില്ല.