തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകള്‍ കൊറിയര്‍ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു. ഇതിനായില ഡിഎച്ച്എല്‍ കൊറിയര്‍ കമ്പനി നോര്‍ക്ക റൂട്ട്‌സുമായി കരാറിലെത്തി.
പായ്ക്ക് ചെയ്യാത്ത മരുന്ന്, ഒറിജിനല്‍ ബില്‍, മരുന്നിന്റെ കുറിപ്പടി, അയയ്ക്കുന്ന ആളിന്റെ ആധാര്‍ കോപ്പി എന്നിവ ഡിഎച്ച്എല്‍ ഓഫീസില്‍ എത്തിക്കണം. രണ്ടു ദിവസത്തിനകം റെഡ്സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ ഡിഎച്ച്എല്‍ ഓഫിസുകള്‍ പ്രവര്‍ത്തന ക്ഷമമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വിദേശത്തുള്ള വിലാസക്കാരന് ഡോര്‍ ടു ഡോര്‍ വിതരണ സംവിധാനം വഴിമരുന്ന് എത്തിക്കും.
നാട്ടില്‍ നിന്ന് ബന്ധുക്കളോ സുഹൃത്തുക്കളോ 8422930000 നമ്പറിലേക്ക് മിസ്ഡ് കോള്‍ അയച്ചാല്‍ ഈ സേവനത്തിനുള്ള വെബ് ലിങ്ക് മൊബൈലില്‍ ലഭിക്കും. അതില്‍ പിന്‍ കോഡ് നല്‍കിയാല്‍ തൊട്ടടുത്തുള്ള കൊറിയര്‍ കമ്പനിയുടെ ഓഫിസിന്റെ വിവരങ്ങള്‍ കിട്ടും. ഇന്റര്‍നാഷനല്‍ കൊറിയര്‍ അയ്ക്കുമ്പോള്‍ MIN20 എന്ന കോഡ് നല്‍കണം. 20 ശതമാനം കിഴിവും ലഭിക്കും. മരുന്നുകളുടെ സ്വാഭാവം പ്രത്യേകം അറിയിക്കണം.
courier system to transport medicine abroad from kerala