Friday, January 28, 2022
HomeNewsKeralaബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ കേസെടുക്കാന്‍ കോടതിയുടെ അനുമതി

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ കേസെടുക്കാന്‍ കോടതിയുടെ അനുമതി

കാസര്‍കോട്: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ലക്ഷങ്ങള്‍ കോഴ നല്‍കിയെന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ ഹര്‍ജിയിലാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ ഉത്തരവ്.

ഐപിസി 171 ബി പ്രകാരം കേസെടുക്കാനുള്ള നടപടികള്‍ തുടരാം. വാറണ്ട് ഇല്ലാതെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അപര സ്ഥാനാര്‍ഥി കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ വി വി രമേശന്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ബദിയടുക്ക പോലിസ് പ്രാഥമികാന്വേഷണവും ആരംഭിച്ചിരുന്നു. എന്നാല്‍, കേസെടുക്കണമെങ്കില്‍ കോടതി അനുമതി വേണമെന്ന സാങ്കേതിക കാരണത്തെ തുടര്‍ന്നാണ് വി വി രമേശന്‍ കോടതിയെ സമീപിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ബി (തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കുക) വകുപ്പ് പ്രകാരം പൊലീസിനു കേസ് എടുക്കാം. നിലവിലെ വിവാദങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ റജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്.
ALSO WATCH

 

Most Popular