
ലൈഫ് മിഷന് കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി; സിബിഐ അന്വേഷണം തുടരും
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് കേസ് അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാറും യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമാണ് ഹര്‍ജി നല്‍കിയിരുന്നത്. അതേസമയം സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രിംകോടതി.
വിദേശ സംഭാവനാ നിയന്ത്രണച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി ആ വാദം മുഖവിലക്കെടുത്തില്ല. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര ഏജന്‍സികള്‍ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണ് എന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു. പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടില്ലെങ്കില്‍ എന്തിനാണ് വിജിലന്‍സ് അന്വഷണം പ്രഖ്യാപിച്ചത് എന്നായിരുന്നു സിബിഐയുടെ വാദം. ലൈഫ് മിഷന് സിഇഒയ്ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തെ എതിര്‍ക്കുന്നത്. കരാറില്‍ വിദേശ വിനിമയച്ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ട്- എന്നിങ്ങനെയായിരുന്നു സിബിഐയുടെ വാദം.
അതേസമയം ജനങ്ങള്‍ക്ക് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത് എന്ന് അനില്‍ അക്കര എംഎല്‍എ പ്രതികരിച്ചു. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.