Friday, June 25, 2021
Home News Kerala കേരളത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് പടര്‍ന്നുപിടിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് പടര്‍ന്നുപിടിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. രോഗബാധ കൂടുന്ന ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്.

സംസ്ഥാനത്ത് നാല്പത്തഞ്ച് കഴിഞ്ഞവരുടെ വാക്‌സിനേഷന് ആദ്യ ദിനത്തില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കുത്തിവയ്‌പെടുത്തവരുടെ എണ്ണം 35 ലക്ഷം കടന്നു. അവധി ദിവസങ്ങളിലും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കി.

വാക്‌സിന്‍ ലഭിക്കുന്നത് എവിടെ
തിരഞ്ഞെടുക്കപ്പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതലുളള സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങി 1492 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വികരണം പുരോഗമിക്കുന്നത്.

www.cowin.gov.in എന്ന പോര്‍ട്ടല്‍ വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ വീടിനു സമീപമുളള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ റജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായ വാക്‌സിനേഷന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നല്‍കണം. വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ മറ്റേതെങ്കിലും അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയോ കരുതണം.
ALSO WATCH

Most Popular