Monday, September 27, 2021
Home News Kerala മലപ്പുറത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പ്രവാസി മരിച്ച നിലയില്‍

മലപ്പുറത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പ്രവാസി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറത്ത് വിദേശത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ സ്വദേശി ആഷിക് അലി(26) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലാമന്തോളിലെ വീട്ടിലെ മുകള്‍ നിലയിലായിരുന്നു ക്വാറന്റീന്‍. രാവിലെ ഇദ്ദേഹത്തിന് ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍, ഉച്ചയ്ക്ക് ഭക്ഷണവുമായെത്തിയപ്പോള്‍ രാവിലത്തെ ഭക്ഷണം കഴിച്ചതായി കണ്ടില്ല. കുടുംബാംഗങ്ങള്‍ മുറിയില്‍ കയറി നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.

ഒരാഴ്ച മുന്‍പാണ് ആഷിക് നാട്ടിലെത്തിയത്. മൃതദേഹം കോവിഡ് പരിശോധനക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആഷികിന് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

Most Popular