ന്യൂഡൽഹി: ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തില്‍ കൂടിവരുന്നതായി കണ്ടെത്തൽ. കഴിഞ്ഞ 2 മാസങ്ങളിൽ ഡെല്‍റ്റയുടെ ഉപവകഭേദമായ എ.വൈ. 1 അഞ്ച് ജില്ലകളിൽ കണ്ടെത്തിയിരുന്നു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് എ.വൈ. 1 കണ്ടെത്തിയത്.
അതേസമയം ഇപ്പോഴുള്ള ഡെല്‍റ്റയെക്കാള്‍ (ബി.1.617.2) അപകടകാരിയാണോ എ.വൈ. 1 എന്ന് വ്യക്തമായിട്ടില്ല. ആഗസ്റ്റില്‍ പരിശോധിച്ച 909 സാംപിളുകളില്‍ 424 എണ്ണത്തിലും ഡെല്‍റ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ (എ.വൈ. 1 മുതല്‍ എ.വൈ. 25 വരെ) സാന്നിധ്യമുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട് . വാക്‌സിന്‍ എടുത്തതുകൊണ്ടുള്ള പ്രതിരോധശേഷിയെ എ.വൈ. 1 കൂടുതലായി മറികടക്കുന്നില്ലെന്ന് യു.കെ.യില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.