Sunday, July 25, 2021
Home News Kerala കേരളത്തില്‍ വീണ്ടും കോവിഡ് മരണം

കേരളത്തില്‍ വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഉച്ചയോടെ മരിച്ച കാസര്‍കോട് ചെങ്കള പന്നിപ്പാറ സ്വദേശിനി ആസ്റ്റസ് ഡിസൂസ (82) യ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു. വിശദപരിശോദനയ്ക്കായി ഇവരുടെ സാംപിളുകള്‍  ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു മരണശേഷം തുടര്‍ നടപടിക്രമങ്ങള്‍ പുര്‍ത്തിയാക്കിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്നലെ വരെ സംസ്ഥാനത്ത് 108 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 12,152 ആക്ടിവ് കേസുകളാണുള്ളത് നിലവിലുള്ളത്. 20,862 ആളുകള്‍ക്ക് രോഗം ഭേദമായി.

ഇന്നലെ രണ്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതിരുന്നു. ആഗസ്റ്റ് 4ന് മരണമടഞ്ഞ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ വി റാഫി (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിക്കുകയായിരുന്നു.

Most Popular