Thursday, September 23, 2021
Home News Kerala കോവിഡ് വ്യാപനം: എസ്.എസ്.എൽ.സി - ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു

കോവിഡ് വ്യാപനം: എസ്.എസ്.എൽ.സി – ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് തുടങ്ങേണ്ട ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാനുള്ള തീരുമാനം. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയും മാറ്റിവച്ചിരുന്നു.

ALSO WATCH:

 

Most Popular