Thursday, September 16, 2021
Home News Kerala ഐസൊലേഷനില്‍ നിന്ന് ചാടിപ്പോയി തിരികെയെത്തിച്ച കോവിഡ് രോഗി ആത്മഹത്യ ചെയ്തു

ഐസൊലേഷനില്‍ നിന്ന് ചാടിപ്പോയി തിരികെയെത്തിച്ച കോവിഡ് രോഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് ചാടിപ്പോയശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ചു. കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ട ആനാട് സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്തത്.

ഇന്ന് രാവിലെയാണ് ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയത്. ആശുപത്രി ജീവനക്കാരെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി ഗുരുതരമാവുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് ആനാട് സ്വദേശി കടന്നുകളഞ്ഞത്. മെഡിക്കല്‍ കോളജില്‍ നിന്ന് ബസ്സിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം സഞ്ചരിച്ച് ആനാട് ബസ്സിറങ്ങിയപ്പോള്‍ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവച്ചത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതീവ സുരക്ഷയുള്ള കോവിഡ് വാര്‍ഡില്‍ നിന്ന് എങ്ങനെയാണ് ഇയാള്‍ കടന്നുകളഞ്ഞത് എന്നതാണ് അധികൃതരെ കുഴക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ബസിലാണ് നാട്ടിലെത്തിയത് എന്നതും ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.

covid patient suicide in trivandrum


 

Most Popular