Friday, May 14, 2021
Home News Kerala തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി; പോളിങ് സാമഗ്രി വിതരണ കേന്ദ്രത്തില്‍ തിക്കും തിരക്കും

തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി; പോളിങ് സാമഗ്രി വിതരണ കേന്ദ്രത്തില്‍ തിക്കും തിരക്കും

തിരുവനന്തപുരം: ഒന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ തിരുവനന്തപുരത്തെ വിതരണകേന്ദ്രത്തില്‍ തിക്കും തിരക്കും. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കപ്പെടാതെ തിരക്കുണ്ടായത്. വലിയ ആള്‍ക്കൂട്ടമാണ് ഇവിടെയുള്ളത്.  പോളിങ് സാമഗ്രികള്‍ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം പാലിച്ചില്ല. പല ഉദ്യോഗസ്ഥരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കണമെന്ന അനൗണ്‍സ്‌മെന്റുകള്‍ ഇല്ല. എല്ലാവരും എത്രയും പെട്ടെന്ന് സാമഗ്രകള്‍ കൈപ്പറ്റി പോകാനുള്ള തിരക്കിലാണ്.

ചാനലുകള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കലക്ടര്‍, ഡി.സി.പി എന്നിവര്‍ ഇടപെട്ട് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Most Popular