Thursday, September 23, 2021
Home News Kerala പ്രവാസികളുടെ നിലവിളിക്ക് പുല്ലുവില; കോവിഡ് ടെസ്റ്റ് നിര്‍ബന്ധമെന്ന നിലപാടില്‍ ഉറച്ച് കേരള സര്‍ക്കാര്‍

പ്രവാസികളുടെ നിലവിളിക്ക് പുല്ലുവില; കോവിഡ് ടെസ്റ്റ് നിര്‍ബന്ധമെന്ന നിലപാടില്‍ ഉറച്ച് കേരള സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസികളുടെ മുറവിളികളെ അവഗണിച്ച് കേരള സര്‍ക്കാര്‍. വിദേശത്തുനിന്നുവരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന് നിലപാടില്‍ ഉറച്ച് സംസ്ഥാനം. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രവാസലോകത്ത് നിന്നടക്കം രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിട്ടും തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറല്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒരുമണിക്കൂറിനുള്ളില്‍ ഫലം വരുന്ന ട്രൂനാറ്റ് പരിശോധന നടത്തണമെന്നാണ് മന്ത്രിസഭാ നിര്‍ദേശം.

സമൂഹ സുരക്ഷയ്ക്ക്് വേണ്ടിയുള്ളതാണ് ഇത്തരം ക്രമീകരണമെന്നാണ് സര്‍ക്കാര്‍ ന്യായീകരണം. വന്ദേഭാരത് മിഷന്‍ വഴിയും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ വഴിയും വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്ന് നേരത്തേ കേരളം കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. തീരുമാനത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചേക്കും.

വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധനക്കുള്ള സൗകര്യം എംബസികള്‍ മുഖേന ഒരുക്കണമെന്നും കോവിഡ് ബാധിതരായ പ്രവാസികളെ മടക്കിയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സ്വന്തം നിലക്ക് കഴിയാത്ത പ്രവാസികളെ സൗജന്യമായി പരിശോധന നടത്താന്‍ എംബസികളെ ചുമതലപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അപ്രായോഗികമായ നിര്‍ദേശത്തിനെതിരേ പ്രവാസ ലോകത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ചാര്‍ട്ടര്‍ വിമാനങ്ങളില്‍ നാട്ടിലെത്താനിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇരുട്ടടി നല്‍കുന്നതായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

covid test mandatory for returning expats: kerala cabinet decision


 

Most Popular