കോവിഡ് സ്ഥിരീകരിച്ചു; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരനെ തിരിച്ചയച്ചു

expats arrival in kochi international airport

നെടുമ്പാശ്ശേരി: വിദേശത്തേയ്ക്ക് പോകാനെത്തിയ യാത്രക്കാരനെ കോവിഡ് ബാധ സ്ഥിരികരിച്ചതുമൂലം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. ഏറ്റുമാനൂര്‍ സ്വദേശിയായ വ്യക്തിക്കാണ് യാത്ര നിഷേധിച്ചത്. ഇയാളുടെ കൈവശം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സാഹചര്യത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച രാത്രി കൊച്ചിയില്‍നിന്നു ഡല്‍ഹിക്കു പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പോകുവാനാണ് യാത്രക്കാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. ഡല്‍ഹിയില്‍നിന്നു യുകെയിലേക്ക് പോകുന്നതിനാണ് ഏറ്റുമാനൂര്‍ സ്വദേശി എത്തിയത്.