Saturday, July 24, 2021
Home News Kerala വരുന്ന ഒരാഴ്ച്ച കേരളത്തില്‍ കോവിഡ് മൂര്‍ധന്യത്തിലെത്തും; അതീവ ജാഗ്രതാ മുന്നറിയിപ്പ്

വരുന്ന ഒരാഴ്ച്ച കേരളത്തില്‍ കോവിഡ് മൂര്‍ധന്യത്തിലെത്തും; അതീവ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: വരുന്ന ഒരാഴ്ച സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 10 ദിവസത്തിനിടെ 120 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2375 പേര്‍ക്ക് കോവിഡ് ബാധിച്ചതില്‍ 90 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

മലപ്പുറത്തും കോഴിക്കോടും തൃശൂരും രോഗവ്യാപനം രൂക്ഷമാണ്. അതേസമയം, തിരുവനന്തപുരത്തെ ലാര്‍ജ് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കുറഞ്ഞു. എന്നാല്‍, വരുന്ന മൂന്നാഴ്ച രോഗവ്യാപനം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കലക്ടറുടെ മുന്നറിയിപ്പുണ്ട്.

കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. രണ്ടുദിവസമായി നടക്കുന്ന പ്രതിഷേധങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച കെ സുരേന്ദ്രനും വി എസ് ശിവകുമാറിനുമെതിരെ കേസെടുത്തു. എട്ടുകേസുകളിലായി അന്‍പതിലേറെ വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കലാപത്തിനുശ്രമം, ജോലി തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Most Popular