Saturday, July 24, 2021
Home News Kerala കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അസ്ട്രസെനക എന്നതും ചേര്‍ക്കണമെന്ന് ഹൈക്കോടതി; പ്രവാസികള്‍ക്ക് ആശ്വാസം

കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അസ്ട്രസെനക എന്നതും ചേര്‍ക്കണമെന്ന് ഹൈക്കോടതി; പ്രവാസികള്‍ക്ക് ആശ്വാസം

കൊച്ചി: വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കോവീഷീല്‍ഡിന്റെ മുഴുവന്‍ പേരും ഉള്‍പെടുത്തണമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അസ്ട്രാ സെനെക എന്ന മുഴുവന്‍ പേരും രേഖപെടുത്തണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. പ്രവാസികളുടെ പാസ്പോര്‍ട്ട് നമ്പറും സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

പ്രവാസികളെ ബുദ്ധിമുട്ടാക്കുന്ന വാക്സിനേഷന്‍ നയത്തിനെതിരെ കെഎംസിസിയും ജിദ്ദയിലെ സഹ്റാനി ഗ്രൂപ്പ് സിഇഒ റഹീം പട്ടര്‍കടവനും നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ഡോ കൗസര്‍ ഇടപ്പകത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

കോവിഡ് സര്‍ട്ടിഫിക്കറ്റിലുള്ള അപാകത മൂലം പ്രവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ ഹാരിസ് ബീരാന്‍ കോടതിയില്‍ ബോധിപ്പിച്ചു. അസ്ട്രാ സെനെക വാക്സിന്‍ എടുത്തവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുമ്പോള്‍ ക്വാറന്റീനില്‍നിന്ന് ഒഴിവാകാം. എന്നാല്‍ ഇന്ത്യയില്‍ കിട്ടുന്ന വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ കോവിഷില്‍ഡ് എന്ന് മാത്രം പരാമര്‍ശിക്കുന്നതിനാല്‍ സൗദിയില്‍ പ്രതിസന്ധി നേരിടും. ഈ ഘട്ടത്തിലാണ് ഹരജികള്‍ ഫയല്‍ ചെയ്തത്.

 

Most Popular