Sunday, September 26, 2021
Home News Kerala കോവിഷീല്‍ഡ് വാക്‌സിന്റെ വില വര്‍ധിപ്പിച്ചു; സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ

കോവിഷീല്‍ഡ് വാക്‌സിന്റെ വില വര്‍ധിപ്പിച്ചു; സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിക കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്കുമാണ് വാക്‌സിന്‍ നല്‍കുക. മേയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം.

കേന്ദ്രസര്‍ക്കാറിന് കോവിഷീല്‍ഡ് ഡോസിന് 150 രൂപക്ക് തന്നെ ലഭിക്കും. വിദേശ വാക്‌സിനുകള്‍ 1500 രൂപക്കും 750 രൂപക്കുമാണ് ലഭ്യമാക്കുന്നതെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.

സര്‍ക്കാറിന്റെ പുതിയ നയം പ്രകാരം 50 ശതമാനം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രത്തിന് നല്‍കും. ബാക്കിയുള്ളവ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വീതിച്ചുനല്‍കും. സ്വകാര്യ ആശുപത്രികള്‍ക്ക് മെയ് ഒന്നുമുതല്‍ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

വാക്‌സിന്‍ നിര്‍മാതാക്കളായ പുനെ സെറം ഇന്‍സ്റ്റിറ്റിയുട്ടിനും ഭാരത് ബയോടെക്കിനും വാക്‌സിന്‍ ഉല്‍പ്പാദനത്തിന് 4500 കോടി കേന്ദ്രം അനുവദിച്ചിരുന്നു.
ALSO WATCH

Most Popular