Friday, June 18, 2021
Home News Kerala മുഖ്യമന്ത്രി പറഞ്ഞത് ലീഗിനെക്കുറിച്ച്, മുസ്ലിംകളെക്കുറിച്ചല്ല: സിപിഎം

മുഖ്യമന്ത്രി പറഞ്ഞത് ലീഗിനെക്കുറിച്ച്, മുസ്ലിംകളെക്കുറിച്ചല്ല: സിപിഎം

തിരുവനന്തപുരം: കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുസ്‌ലിം ലീഗിനെ കുറിച്ചാണ് പിണറായി വിജയന്‍ പറഞ്ഞതെന്നും മുസ്‌ലിംകളെ കുറിച്ചല്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ വിയരാഘവന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം ലീഗ് മതമൗലികവാദത്തിലേക്ക് നീങ്ങുന്നു എന്ന് പറഞ്ഞത് ശരിയാണ്. ലീഗിനെ കുറിച്ചാണ് അങ്ങിനെ പറഞ്ഞത്, മുസ്‌ലിംകളെ കുറിച്ചല്ല. മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയമാണ്. മതമൗലികവാദം കേരളത്തില്‍ അനുവദിക്കില്ല. മുസ്‌ലിം ലീഗിന്റെ വര്‍ഗീയ നിലപാട് തുറന്നു കാണിച്ചപ്പോഴുള്ള വിഷമമാണ് പ്രസ്താവനയ്ക്ക് പിന്നില്‍, ഇക്കാര്യത്തില്‍ സമസ്തയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ല. ഒരു ഭാഗത്ത് സംഘപരിവാറുമായും മറ്റൊരു വശത്ത് ജമാഅത്തെ ഇസ്ലാമിയുമായും കൂട്ടുകെട്ടുണ്ടാക്കുന്നത് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കലാണെന്നും വിജയരാഘവന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ഇന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തില്‍ നിശിത വിമര്‍ശനം ഉയര്‍ന്നിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും ശക്തമായ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ സഹായിക്കുന്ന തരത്തിലുള്ളതാണെന്നാണ് മുസ്‌ലിം ലീഗിന്റെ പ്രതികരണം.

Most Popular