ആലപ്പുഴ: ഉച്ച വരെ ഒപ്പമുണ്ടായിരുന്ന പ്രാദേശിക നേതാവിനെ വൈകീട്ട് ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ കണ്ട് സിപിഎം ഞെട്ടി. ആലപ്പുഴ ജില്ലയിലെ മുന്‍ ജനപ്രതിനിധിയാണ് പാര്‍ട്ടിയെ പുലിവാല് പിടിപ്പിച്ചത്. മാവേലിക്കരയിലെ ബിജെപി സ്ഥാനാര്‍ഥിയാകുന്ന കെ സഞ്ജു സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും നേരത്തേ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചുനക്കര പഞ്ചായത്തിലേക്കു മത്സരിച്ചു പരാജയപ്പെട്ടു. ഇന്നലെ ഉച്ചവരെ സിപിഎം നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന സഞ്ജു പാര്‍ട്ടി വിടുന്ന കാര്യം അടുത്ത സുഹൃത്തുക്കള്‍ക്കു പോലും അറിയില്ലായിരുന്നു. സഞ്ജുവിനെ സിപിഎം അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സിപിഎം ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു അറിയിച്ചു.
നേരത്തേ, ബിഡിജെഎസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ചേര്‍ത്തലയിലെ എന്‍ഡിഎ സ്വതന്ത്രനായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി എസ് ജ്യോതിസ് ഉള്‍പ്പെട്ടിരുന്നു.
ALSO WATCH