ദോഹ: തെരെഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ എതിരാളികളെ കൊലപ്പെടുത്തുന്ന രാഷ്ട്രീയ ഫാഷിസം സിപിഎം അവസാനിപ്പിക്കണമെന്ന് ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാണ്ടിക്കാട് ഒറുവമ്പ്രത്ത് മുസ്ലിംലീഗ് പ്രവര്ത്തകന് മുഹമ്മദ് സമീറിനെ കൊലപ്പെടുത്തിയ സംഭവം മലപ്പുറത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. അധികാരവും സമ്പത്തും യഥേഷ്ടം ഉപയോഗപ്പെടുത്തിയിട്ടും മുസ്ലിംലീഗിനെ പരാജപ്പെടുത്താന്‍ കഴിയാത്തതിന്റെ വിഭ്രാന്തിയാണ് കൊലപാതകത്തിന് കാരണം. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു.
മഞ്ചേരി മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദോഹയില്‍ ജനാസ നമസ്ക്കാരവും അനുശോചന യോഗവും സംഘടിപ്പിച്ചു. കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഈസ്സ, അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, അലി മൊറയൂര്‍, സവാദ് വെളിയംകോട്, ഇസ്മായില്‍ ഹുദവി പാണ്ടിക്കാട്, റഫീഖ് കൊണ്ടോട്ടി, മുഹമ്മദ് ലൈസ് ഏറനാട്, യൂനുസ് കടമ്പോട്ട്, ശാക്കിര്‍ ജലാല്‍ വേങ്ങര, ഫാറൂഖ് കപ്പൂര്‍, സമീര്‍ ഒറുവമ്പ്രം, സല്മാന് മടത്തില്‍ ഞ്ചേരി, യാസര്‍ പൂന്താനം, ഷാന്‍ ആമയൂര്‍, സമീഹ് മഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.