Monday, May 16, 2022
HomeNewsKeralaസ്ത്രീധനത്തിന്റെ പേരിൽ മകൾക്കെതിരെയുള്ള പീഡനത്തെത്തുടർന്ന് പിതാവ് ആത്മഹത്യ ചെയ്ത സംഭവം; മരുമകൻ അറസ്റ്റിൽ

സ്ത്രീധനത്തിന്റെ പേരിൽ മകൾക്കെതിരെയുള്ള പീഡനത്തെത്തുടർന്ന് പിതാവ് ആത്മഹത്യ ചെയ്ത സംഭവം; മരുമകൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം മമ്പാട്ട് സ്ത്രീധനത്തിന്റെ പേരിൽ മകൾക്കെതിരെയുള്ള പീഡനത്തെത്തുടർന്ന് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയായ മരുമകൻ അറസ്റ്റിൽ. മകളുടെ ഭര്‍ത്താവ് ഉറങ്ങാട്ടിരി സ്വദേശി അബ്ദുള്‍ ഹമീദാണ് അറസ്റ്റിലായത്. മകൾക്ക് നേരെ ഭർത്താവിന്റെയും വീട്ടുകാരുടെയും നിരന്തര പീഡനത്തെത്തുടർന്നാണ് പിതാവ് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം വീഡിയോയായി ചിത്രീകരിച്ച ശേഷമായിരുന്നു ആത്മഹത്യ.

മൂസക്കുട്ടിയുടെ മകള്‍ ഹിബയും അബ്ദുള്‍ ഹമീദും 2020 ജനുവരിയിലായിരുന്നു വിവാഹിതരായത്. അന്നുമുതല്‍ പീഡനമായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹസമയത്തുള്ള 18 പവന്‍ സ്വര്‍ണം പോരെന്ന് പറഞ്ഞതിനാല്‍ വീണ്ടും ആറ് പവന്‍ സ്വര്‍ണം കൂടി മൂസക്കുട്ടി നല്‍കിയിരുന്നു. എന്നാല്‍ 10 പവന്‍ കൂടി വീണ്ടും ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ പ്രസവിച്ചുകിടക്കുന്ന മകളെയും കുഞ്ഞിനെയും താന്‍ കൊണ്ടുപോകില്ലെന്ന് അബ്ദുള്‍ ഹമീദ് പറയുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഇയാള്‍ മൂസക്കുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുന്നതായി മരണത്തിന് തൊട്ടുമുമ്പ് തന്റെ ഫോണില്‍ ചിത്രീകരിച്ച വീഡിയോയില്‍ മൂസക്കുട്ടി പറഞ്ഞിരുന്നു. ഈ വീഡിയോ ഉള്‍പ്പടെയാണ് ഹിബയും സഹോദരനും പോലീസില്‍ പരാതി നല്‍കിയത്. നിലമ്പൂര്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കും.

Most Popular