Sunday, November 28, 2021
HomeNewsKeralaനിയമസഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും വിഭാഗീയത; അച്ചടക്ക നടപടിക്കൊരുങ്ങി ലീഗ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും വിഭാഗീയത; അച്ചടക്ക നടപടിക്കൊരുങ്ങി ലീഗ്

കോഴിക്കോട്: സംഘടനാ സംവിധാനത്തിലെ പാളിച്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകളിലെ തോല്‍വിക്ക് കാരണമെന്ന് മുസ്ലി ലീഗ് (Muslim League) ഉപസമിതി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ (Assembly Election) ഏകോപനമില്ലാതെ പ്രവര്‍ത്തിച്ച കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കളമശ്ശേരിയില്‍ വിഭാഗീയത തോല്‍വിക്ക് കാരണമായി. പല നേതാക്കളും പ്രചരണത്തില്‍ നിന്ന് വിട്ടുനിന്നു. കുറ്റ്യാടിയിലും ഏകോപനമുണ്ടായില്ല. തിരുവമ്പാടിയില്‍ വോട്ടുകള്‍ ക്രോഡീകരിക്കുന്നതില്‍ പാളിച്ച പറ്റി. അഴീക്കോട് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വിജയിക്കണമെന്ന ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഈ മാസം 27 ന് ചേരുന്ന ലീഗ് നേതൃയോഗം അച്ചടക്ക നടപടിയെടുക്കും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റിലുള്‍പ്പെടെ 12 മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് പഠിച്ചാണ് സമിതി ഇന്ന് റിപോര്‍ട്ട് സമര്‍പ്പിച്ചത്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാളിച്ച പറ്റിയെന്നാണ് സമിതിയുടെ നിഗമനം.
ALSO WATCH

 

 

Most Popular