Friday, May 14, 2021
Home News Kerala മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ത​പാ​ല്‍ വോ​ട്ട് സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ.​യു.​ഡ​ബ്ല്യു.​ജെ

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ത​പാ​ല്‍ വോ​ട്ട് സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ.​യു.​ഡ​ബ്ല്യു.​ജെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമപ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരും വോട്ടവകാശമുള്ള പ്രദേശത്തുനിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വിവരങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കേണ്ടതുള്ളതിനാല്‍ മിക്കവര്‍ക്കും ജോലിയില്‍നിന്ന് അവധിയെടുത്ത് സ്വന്തം ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്.

കോവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘയാത്രകള്‍ സൃഷ്ടിക്കുന്ന സുരക്ഷാപ്രശ്‌നങ്ങളും വെല്ലുവിളിയാണെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു.

Most Popular