Monday, June 21, 2021
Home News Kerala ന്യൂനമര്‍ദം ഇന്ന് നാളെയുമായി ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റിനും പേമാരിക്കും സാധ്യത

ന്യൂനമര്‍ദം ഇന്ന് നാളെയുമായി ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റിനും പേമാരിക്കും സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറുന്നു. കേരളത്തിലെ ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വ്യപകമായി ശക്തമായ കാറ്റും മഴയും കടല്‍ക്ഷോഭവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. അപകടകാരിയായ ഈ മഴ മിന്നില്‍പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമായേക്കാം.

മഴതീവ്രമാവും മുമ്പ് തന്നെ കൊച്ചി, പൊന്നാനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമായിട്ടുണ്ട്. ഇന്ന കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നടത്താനിരുന്ന വാക്‌സിനേഷന്‍ മാറ്റിവച്ചു.

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലിലാണ് ഇന്നലെ രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. ഇത് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യുന മര്‍ദ്ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും.

 

Most Popular