Wednesday, December 1, 2021
HomeEntertainmentപൂര്‍ണമായും ദുബയില്‍ ചിത്രീകരണം; ആകാംക്ഷ ഉണര്‍ത്തി മ്യാവൂ ടീസര്‍

പൂര്‍ണമായും ദുബയില്‍ ചിത്രീകരണം; ആകാംക്ഷ ഉണര്‍ത്തി മ്യാവൂ ടീസര്‍

സൗബിന്‍ ഷാഹിര്‍(osubin shahir), മംമ്ത മോഹന്‍ദാസ്(mamtha mohandas) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ്(lal jose) സംവിധാനം ചെയ്യുന്ന ‘മ്യാവൂ'(Meo) ടീസര്‍ പുറത്തിറങി. അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലെയ്‌സിനും ശേഷം ദുബയില്‍ ചിത്രീകരിക്കുന്ന ലാല്‍ജോസ് ചിത്രമാണിത്. രസകരവും ജിജ്ഞാസ ഉണര്‍ത്തുന്നതുമായ തരത്തിലാണ് ടീസര്‍(teaser) ഒരുക്കിയിരിക്കുന്നത്.

ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. അറബിക്കഥ, ഡയമണ്ട് നെക്‌ലെയ്‌സ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ നേരത്തെ എത്തിയിട്ടുള്ള മൂന്ന് ചിത്രങ്ങള്‍.

മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുപിടി പ്രവാസി കലാകാരന്മാരും കഥാപാത്രങ്ങളെ അവതരിപ്പിക്കും. യാസ്മിന എന്ന റഷ്യന്‍ യുവതിയും ചിത്രത്തിലുണ്ട്.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മാണം. ഛായാഗ്രഹണം അജ്മല്‍ ബാബു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. കല അജയന്‍ മങ്ങാട്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. വസ്ത്രാലങ്കാരം സമീറ സനീഷ്. സ്റ്റില്‍സ് ജയപ്രകാശ് പയ്യന്നൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘു രാമ വര്‍മ്മ. വിതരണം എല്‍ ജെ ഫിലിംസ്.

 

Most Popular