Saturday, May 15, 2021
Home News Kerala സംവിധായകന്‍ ഷാനവാസിനെ കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലെത്തിക്കുന്നു; വഴിയൊരുക്കാന്‍ സഹായം തേടി

സംവിധായകന്‍ ഷാനവാസിനെ കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലെത്തിക്കുന്നു; വഴിയൊരുക്കാന്‍ സഹായം തേടി

കൊച്ചി: കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലേക്ക് എത്തിക്കും. ഗുരുതരാവസ്ഥയിലുള്ള ഷാനവാസിന് മികച്ച ചികില്‍സ നല്‍കുന്നതിനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്ത് റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തിക്കാന്‍ പോലിസിന്റെ സഹകരണം തേടി. ഗതാഗത ക്രമീകരണത്തിന് സഹകരിക്കണമെന്ന് പൊതുജനങ്ങളോട് സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക ആംബുലന്‍സിലാണ് ഷാനവാസിനെ കൊണ്ടുവരുന്നത്. KL 09 AK 3990 എന്നതാണ് ആംബുലന്‍സ് നമ്പര്‍. വാളയാര്‍, വടക്കാഞ്ചേരി, പാലിയേക്കര, ചാലക്കുടി, അങ്കമാലി വഴിയാണ് ആംബുലന്‍സ് കൊച്ചിയില്‍ എത്തുക.

സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ് മരിച്ചുവെന്ന് രാവിലെ വാര്‍ത്ത പരന്നിരുന്നു. സിനിമ സംഘടനയായ ഫെഫ്ക അടക്കമുള്ളവര്‍ മരണം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഷാനവാസ് നരണിപ്പുഴ മരണപ്പെട്ടിട്ടില്ലെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ് പിന്നീട് അറിയിച്ചത്. ഷാനവാസ് വെന്റിലേറ്ററില്‍ തുടരുകയാണെന്നും ഹൃദയമിടിപ്പുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

Most Popular