Wednesday, May 12, 2021
Home News Kerala ഇസ്ലാമോഫോബിയ രാഷ്ട്രീയ ആയുധമാക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം

ഇസ്ലാമോഫോബിയ രാഷ്ട്രീയ ആയുധമാക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം

ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേരിട്ട് ആവശ്യപ്പെട്ടു. കേരള പര്യടനത്തിനിടെ കോഴിക്കോട്ട് വെച്ചാണ് കാന്തപുരം മുഖ്യമന്ത്രിയെ കണ്ടത്.

പിന്നാക്ക സംവരണം സംരക്ഷിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് എഴുതി നല്‍കി. മുസ്ലിം വിരുദ്ധ പ്രചരണങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിച്ച അപകടകരമായ സാഹചര്യം വിശദീകരിച്ചുള്ളതാണ് അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം. ഇസ്ലാമോഫോബിയ ശക്തമായ നിലവിലെ സാഹചര്യം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം സംരക്ഷിക്കണം. അതിന് വിരുദ്ധമായുള്ള പ്രചരണങ്ങള്‍ സര്‍ക്കാര്‍ തടയണം. സമുദായം അനര്‍ഹമായത് നേടിയെന്ന പ്രചാരണം ഇടതുപക്ഷം മുതലെടുത്താല്‍ മുസ്ലിംകളുടെ ജീവിതം ദുസ്സഹമാകുമെന്ന ആശങ്കയും കാന്തപുരം മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. മര്‍കസ് അടക്കമുള്ള സംഘടനാ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള സര്‍ക്കാരിന്റെ പിന്തുണയും കാന്തപുരം അഭ്യര്‍ഥിച്ചു.

Most Popular