Wednesday, June 23, 2021
Home News Kerala ജനകീയ ഡോക്ടര്‍ മനുലാലിനെ ആദരിച്ചു

ജനകീയ ഡോക്ടര്‍ മനുലാലിനെ ആദരിച്ചു

ചെറുവാടി: കോവിഡ് മഹാമാരിക്കാലത്ത് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കൊടിയത്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മനുലാലിനെ സിപിഐ ചെറുവാടി ബ്രാഞ്ച് കമ്മറ്റി ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തി പുരസ്‌കാരം നല്‍കി ആദരിച്ചു.

കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരോടും ആര്‍ആര്‍ടി വളണ്ടിയര്‍മാരോടും സാമൂഹ്യ പ്രവര്‍ത്തകരോടും ഒപ്പം നിന്ന് പ്രവര്‍ത്തിച്ച് ജനകീയ ഡോക്ടര്‍ എന്ന് അറിയപ്പെടുന്ന ഡോ. മനുലാല്‍ നിസ്വാര്‍ത്ഥമായ സേവനമാണ് കാഴ്ച വെക്കുന്നതെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും ഡോ. മനുലാല്‍ നടത്തുന്ന ബോധവത്ക്കരണ പരിപാടികള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഡോക്ടര്‍ മനുലാലിനുള്ള ഉപഹാരം ഷക്കീബ് കൊളക്കാടന്‍ സമ്മാനിച്ചു. എം കെ ഉണ്ണിക്കോയ, രവീന്ദ്രന്‍ കൈതക്കള്‍, നൗഷാദ് കൊടിയത്തൂര്‍, വാഹിദ് കെ, ശാഹുല്‍ ഹമീദ് ടി പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Most Popular