Sunday, October 24, 2021
HomeNewsKeralaകണ്ണൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി

കണ്ണൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി

ഷാര്‍ജ: യുഎഇയില്‍ പ്രവാസിയായ കണ്ണൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി. മാണിയൂര്‍ കൊവ്വത്തല കിരണ്‍ കുമാര്‍ (49) ആണ് മരിച്ചത്. കോവിഡ് മുക്തനായ ശേഷമുണ്ടായ ന്യൂമോണിയയും അനുബന്ധ രോഗങ്ങളുമാണ് മരണത്തിനിടയായത്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ദുബയില്‍ ജോലിചെയ്യുന്ന കിരണ്‍ അവധിക്ക് നാട്ടിലെത്തി തിരിച്ചു പോകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോവിഡ് ബാധിതനായത്. രോഗ മുക്തനായെങ്കിലും ന്യൂമോണിയയും മറ്റ് കോവിഡാനന്തര ശാരീരിക പ്രശ്‌നങ്ങളും പിടിപെടുകയായിരുന്നു. ഭാര്യ റീന കിരണ്‍ (കടൂര്‍). ശരണ്‍, ദിയ എന്നിവര്‍ മക്കള്‍ ആണ്. സംസ്‌കാരം ചട്ടുകപ്പാറ പൊതുശ്മശാനത്തില്‍ നടന്നു.

 

Most Popular