Tuesday, August 16, 2022
HomeEntertainmentദുല്‍ഖറിന്റെ ബിഗ് ബജറ്റ് ചിത്രം കുറുപ്പിന്റെ റിലീസ് തിയേറ്ററില്‍; ആരാധകര്‍ക്ക് ആവേശം

ദുല്‍ഖറിന്റെ ബിഗ് ബജറ്റ് ചിത്രം കുറുപ്പിന്റെ റിലീസ് തിയേറ്ററില്‍; ആരാധകര്‍ക്ക് ആവേശം

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രം വംബറില്‍ തിയറ്ററില്‍ എത്തും. പിടികിട്ടാപുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്.

ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തില്‍ സുകുമാരകുറുപ്പായി വേഷമിടുന്നത്. 35 കോടിയാണ് സിനിമയുടെ മുടക്കുമുതല്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ഒടിടി പ്ലാറ്റ് ഫോമിലാവും സിനിമ പ്രദര്‍ശിപ്പിക്കുക എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, തിയേറ്ററുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനമായതിന്റെ പശ്ചാത്തലത്തില്‍ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

മൂത്തോന്‍ എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ‘കുറുപ്പി’ല്‍ നായികയാവുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

ജിതിന്‍ കെ ജോസിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും ‘കുറുപ്പി’ന് പിന്നിലുണ്ട്.
ALSO WATCH

Most Popular