Thursday, September 23, 2021
Home News Kerala ഇബുള്‍ ജെറ്റിനെതിരായ നടപടി; കലാപത്തിന് ആഹ്വാനം ചെയ്ത റിച്ചാര്‍ഡ് റിച്ചുവിനെ പോലിസ് പൊക്കി

ഇബുള്‍ ജെറ്റിനെതിരായ നടപടി; കലാപത്തിന് ആഹ്വാനം ചെയ്ത റിച്ചാര്‍ഡ് റിച്ചുവിനെ പോലിസ് പൊക്കി

കൊല്ലം: അസഭ്യ വിഡിയോകളിലൂടെ കുപ്രസിദ്ധനായ യുട്യൂബര്‍ റിച്ചാര്‍ഡ് റിച്ചു പൊലീസ് പിടിയില്‍. ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരേ നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് പോലിസി നും മോട്ടര്‍ വാഹന വകുപ്പിനും എതിരെ കലാപ ആഹ്വാനം നടത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞതിനുമാണ് കൊല്ലം കാവനാട് കന്നിമേല്‍ചേരി കളീയിലിത്തറ വീട്ടില്‍ റിച്ചാര്‍ഡ് റിച്ചുവിനെ(28) ശക്തികുളങ്ങര പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ സഹോദരങ്ങളായ യുട്യൂബ് വ്‌ളോഗര്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ സമൂഹമാധ്യമത്തിലൂടെ പോലിസിനെ തെറിയഭിഷേകം നടത്തിയത്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഐപിസി 153 അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിഡിയോ ചിത്രീകരിച്ച ശേഷം ചെല്ലാനം സ്വദേശിക്ക് അയയ്ക്കുകയും ഇയാളുടെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

ചെല്ലാനം സ്വദേശിക്കെതിരേയും വീഡിയോ പങ്കുവച്ചവര്‍ക്കെതിരേയും കേസെടുക്കും. ഒട്ടേറെ പേര്‍ വിഡിയോ ഷെയര്‍ ചെയ്തിരുന്നു. കേട്ടലറയ്ക്കുന്ന തരത്തിലാണ് വിഡിയോയില്‍ ഇയാള്‍ പൊലീസിനെ അസഭ്യം പറഞ്ഞിരിക്കുന്നത്.

‘എയര്‍ ഗണ്‍’ പരീക്ഷിക്കുന്ന വിഡിയോയിലൂടെയാണ് മുന്‍പ് റിച്ചാര്‍ഡ് ശ്രദ്ധനേടിയത്. ഇയാള്‍ക്കു വിവിധ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ഫോളോവേഴ്‌സ് ഉണ്ട്.
ALSO WATCH

Most Popular