Friday, June 25, 2021
Home News Kerala മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച്ച

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച്ച

കോഴിക്കോട്: കേരളത്തില്‍ എവിടെയും ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ചയായിരിക്കും ഈദുല്‍ ഫിത്വര്‍ എന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിക്കാന്‍ മതപണ്ഡിതന്മാര്‍ അഭ്യര്‍ഥിച്ചു.

 

Most Popular