ദുബൈ: തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ദുബയിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്. ദുബയില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്ത് അഞ്ച് നഗരങ്ങളിലേക്കു തിരിച്ചും സര്‍വീസുകളുമുണ്ടാകും.
ആഗസ്ത് 20 മുതല്‍ 31 വരെയാണ് തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍. കൊച്ചിയിലേക്ക് 20, 22, 24, 27, 29, 31 എന്നീ തീയതികളിലായിരിക്കും വിമാനങ്ങള്‍.
തിരികെ കൊച്ചി-ദുബൈ സര്‍വീസുകള്‍ 21, 23, 25, 28, 30, സപ്തംബര്‍ 1 എന്നീ തീയതികളിലായിരിക്കും. ആഗസ്ത് 26-ന് ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും ആഗസ്ത് 27-ന് തിരുവനന്തപുരത്ത് നിന്ന് ദുബയിലേക്കും വിമാന സര്‍വീസുണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ടിക്കറ്റുകള്‍ വെബ്സൈറ്റുകള്‍ വഴിയോ ട്രാവല്‍ ഏജന്റുമാരില്‍ നിന്നോ ലഭ്യമാകും.