Friday, September 30, 2022
HomeNewsKeralaഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇ പി ജയരാജൻ

ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇ പി ജയരാജൻ

കണ്ണൂര്‍: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇ പി ജയരാജന്‍. ഇനി പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ജയരാജന്‍ കണ്ണൂരില്‍ വച്ച് വ്യക്തമാക്കി. നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ബുദ്ധിമുട്ട് പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണ മത്സരിക്കാന്‍ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചാല്‍ അതില്‍ പരാതിയില്ലെന്നും ഞാന്‍ ആരെയും ഭയപ്പെടാതെ എന്റെ കാര്യം പറയുകയാണണെന്ന് അദ്ദേഹം വിശദമാക്കി. മട്ടന്നൂരും കല്യാശ്ശേരിയിലും മത്സരിക്കണമെന്ന് ആളുകള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൂന്ന് ടേം എംഎല്‍എ ആയി ഒരിക്കല്‍ മന്ത്രി ആയി. ഇനി ഈ രംഗത്ത് ഇല്ല എന്നതാണ് നിലപാടെന്ന് ജയരാജന്‍ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക കഴിവും ഊര്‍ജവും ഉള്ള ഒരു മഹാ മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ അടുത്തെത്താനൊന്നും ഞങ്ങള്‍ക്ക് കഴിയില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് അടുത്തെത്താന്‍ സാധിച്ചാല്‍ ഞാന്‍ പുണ്യവാനായി തീരുമെന്നും അതിന് കഴിയുന്നില്ലല്ലോ എന്നതാണ് തന്റെ ദുംഖമെന്നും ഇ പി ജയരാജന്‍ പങ്കുവെച്ചു.

Most Popular