Sunday, October 24, 2021
HomeNewsKeralaകേരളത്തിന്റെ വിധി അറിയാന്‍ മണിക്കൂറുകള്‍; വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍

കേരളത്തിന്റെ വിധി അറിയാന്‍ മണിക്കൂറുകള്‍; വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍

തിരുവനന്തപുരം: കേരളം ഇനി ആരു ഭരിക്കുമെന്ന ആകാംക്ഷക്ക് നാളെ അറുതി. തുടര്‍ഭരണമെന്ന സര്‍വേ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. പ്രീപോളുകള്‍ക്ക് പുറമേ എക്‌സിറ്റ് പോളുകളും എല്‍ഡിഎഫിന്റെ രണ്ടാംവരവാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെ സംഭവിച്ചാല്‍ കേരളത്തില്‍ അതൊരു അപൂര്‍വ്വതയാവും. എന്നാല്‍, യു.ഡി.എഫാകട്ടെ സര്‍വേകള്‍ പലതും മുമ്പ് തെറ്റിയിട്ടുണ്ടെന്ന പ്രതീക്ഷയിലാണ്. ഇതും ആ കൂട്ടത്തില്‍പ്പെടുമെന്ന ആശ്വാസത്തിലാണ്. മറുവശത്ത് പിണറായി സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ വരെ പൂര്‍ത്തിയാക്കിയതാണ് റിപോര്‍ട്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ആഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്നാണ് പൊതുധാരണ. തപാല്‍ ബാലറ്റുകള്‍ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. വോട്ടിങ് യന്ത്രങ്ങള്‍ 8.30 മുതലാണ് എണ്ണുക. ഫലസൂചനകള്‍ ഉടന്‍ ലഭിച്ചുതുടങ്ങും. അന്തിമ ഫലം പതിവിലും വൈകുമെന്നാണ് സൂചന. തപാല്‍ വോട്ടുകളുടെ എണ്ണക്കൂടുതലാണ് കാരണം. വോട്ടെണ്ണുന്ന ഹാളുകളുടെയും മേശകളുടെയും എണ്ണം കാര്യമായി കൂട്ടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്ന സംവിധാനം ഇക്കുറിയില്ല. കമീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. ‘വോട്ടര്‍ ഹെല്‍പ്ലൈന്‍ ആപ്പി’ലൂടെയും ഫലമറിയാം.
erala assembly election 2021 result live updates

Most Popular