ആലപ്പുഴ: സിപിഎം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചേര്‍ത്തലയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയാകും. അഡ്വ. പിഎസ് ജ്യോതിസാണ് ബിഡിജെഎസിനായി മത്സരിക്കുക. തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം മരുത്തോര്‍വട്ടം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്നു ജ്യോതിസ്. അരൂരിലേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ജ്യോതിസ് സിപിഎം വിട്ടത്.