Tuesday, May 18, 2021
Home News Kerala ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ യുവാവ് പിതാവിനെ ചവിട്ടിക്കൊന്നു

ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ യുവാവ് പിതാവിനെ ചവിട്ടിക്കൊന്നു

നെടുമ്പാശ്ശേരി: കൊച്ചിയില്‍ ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ യുവാവ് പിതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പാറക്കടവ് പൂവത്തുശേരി ഐനിക്കത്താഴം പട്ടത്ത് മനോഹര(65)നെ വ്യാഴാഴ്ച്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ചെങ്ങമനാട് പോലീസ് സ്ഥിരീകരിച്ചു. മകന്‍ മഹേഷിനെ (കണ്ണന്‍-34) ചെങ്ങമനാട് പൊലീസ് അറസ്റ്റു ചെയ്തു.

കളമശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണ കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട. മദ്യപിച്ചെത്തിയ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. മഹേഷ് നിരവധി തവണ മനോഹരനെ ചവിട്ടിയതായി പോലിസ് പറഞ്ഞു. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് കുത്തിക്കയറിയരുന്നു.

മനോഹരനെ പല പ്രാവശ്യം വാക്കത്തി ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു. മനോഹരന്റെ സംസ്‌കാരം ഇന്നലെ വീട്ടവളപ്പില്‍ നടത്തി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മഹേഷ് ലീവില്‍ നാട്ടിലെത്തിയതാണ്. വിവാഹബന്ധം വേര്‍പിരിഞ്ഞ മഹേഷ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.
ALSO WATCH

 

Most Popular